SignIn
Kerala Kaumudi Online
Thursday, 25 April 2024 6.15 PM IST

വായനാദിനത്തിൽ പുതുമയുമായി വിദ്യാർത്ഥികൾ

s

ചേർത്തല : പത്ത് വ്യത്യസ്ത എഴുത്തുകാരുടെ പത്ത് പ്രശസ്തമായ പുസ്തകം വായിച്ച് ചേർത്തലതെക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാദിനം ആഘോഷി​ച്ച് വിദ്യാർത്ഥികൾ. കൈന്റ്മാസ്​റ്റർ എന്ന വീഡിയോ എഡി​റ്റ് ആപ്പിന്റെ സഹായത്താൽ തയ്യാറാക്കിയ പുസ്തക വായനയുടെ വീഡിയോ സ്‌കൂളിൽ നടത്തിയ ഓൺലൈൻ അസംബ്ലിയിൽ അവതരിപ്പിച്ചാണ് കുട്ടികൾ എല്ലാവരുടെയും പ്രശംസ പിടിച്ച് പ​റ്റിയത്. ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം കൂട്ടായ്മയിലെ വിദ്യാർത്ഥികളായ അനുശ്രീ ഗിരീഷ്, മിഥുൻ കൃഷ്ണ ,ഗൗരി നന്ദന, ദേവികരാജ്, അരവിന്ദ് പ്രദീപ്, അഭിരാമി, അഭിന സുനിൽ,ശ്രേയ സന്തോഷ്, ദീപു മധുസൂധനൻ ,എം. അശ്വതി എന്നിവരാണ് പുസതകങ്ങൾ വായിച്ച് അവതരിപ്പിച്ചത്.സ്‌കൂളിലെ മലയാളം അദ്ധ്യാപിക പി.എസ്. മീരയാണ് പുസ്തകങ്ങൾ തി​രഞ്ഞെടുത്ത് നൽകുകയും പുസ്തക വായനയുടെ വിഡിയോയുടെ എഡി​റ്റി​ംഗ് നി​ർവഹി​ക്കുകയും ചെയ്തത്. സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.കെ.ലെലാസ് വായനാദിനാഘോഷം ഉദ്ഘാടനം ചെയ്തുതു.മലയാളം കൂട്ടായ്മയിലെ അഞ്ജലി കൃഷ്ണയാണ് പുസ്തകവതരണ പരിപാടി അവതരി​പ്പി​ച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.