ആലപ്പുഴ: ജില്ലയിൽ ഇന്നലെ 638 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 9,269 ആയി. 8.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 624 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 844 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 1,83,145 പേർ രോഗമുക്തരായി.
വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൻ ജില്ലയിൽ ഇന്നലെ തടസപ്പെട്ട കൊവിഡ് വാക്സിനേഷൻ ഇന്നു പുനരാംഭിക്കും. ഇന്നലെ ജില്ലയിൽ 40,000ത്തോളം ഡോസ് വാക്സിനാണ് എത്തിയത്. മുഴവൻ ഡോസും കൊവിഷീൽഡ് ആണ്. ഇന്നലെ വാക്സിനേഷൻ സ്ലോട്ട് ലഭിച്ചവർക്ക് പുതുക്കിയ തീയതിയും സമയവും രജിസ്റ്റർ ചെയ്ത സമയത്തു നൽകിയ മൊബൈൽ നമ്പറിൽ എസ്.എം.എസായി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |