ആലപ്പുഴ: കിടപ്പുരോഗികൾക്കായി സഞ്ചരിക്കുന്ന കോവിഡ് വാക്സിനേഷൻ യൂണിറ്റിന്റെ ഫ്ലാഗ് ഒഫ് എ .എം. ആരിഫ് എം .പി ജനറൽ ആശുപത്രിയിൽ നിർവഹിച്ചു.
ഡോക്ടർ, നഴ്സുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, വിവരശേഖരണത്തിനും മറ്റും ഉള്ള ഉദ്യോഗസ്ഥർ,ടെക്നീഷ്യൻമാർ എന്നിവർ മൊബൈൽ യൂണിറ്റിലുണ്ട്. അഞ്ചു ആംബുലൻസുകളിലായി വാക്സിനെടുക്കാൻ പോകുന്ന ആരോഗ്യ പ്രവർത്തകർ രോഗികൾക്ക് വാക്സിൻ നൽകി അര മണിക്കൂർ കാത്തിരുന്നു പാർശ്വഫലങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ടേ അടുത്ത ഇടത്തേക്ക് പോവുകയുള്ളൂ. 5 യൂണിറ്റുകളാണ് ഇതിനായി പ്രവർത്തിക്കുന്നത്.
ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫിസർ എൽ അനിതകുമാരി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ .ആർ. രാധാകൃഷ്ണൻ, കൗൺസിലർ എ.ഷാനവാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |