SignIn
Kerala Kaumudi Online
Saturday, 20 April 2024 6.06 AM IST

ജില്ലയിലുമെത്തുന്നു 'കേരള ചിക്കൻ'

s

ആലപ്പുഴ: കുതിച്ചുയരുന്ന ചിക്കൻ വിലയെ പിടിച്ച് കെട്ടാൻ ജില്ലയിലും കേരള ചിക്കൻ പദ്ധതി വരുന്നു. ഇതിനുള്ള പ്രാരംഭ നടപടിയായി കോഴിഫാമുകളുടെ വിവര ശേഖരണം കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങി.

എല്ലാ ജില്ലകളിലും ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായവിലയ്ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കേരള ചിക്കൻ. 2020 ജൂൺ മാസം മുതൽ വിപണന കേന്ദ്രങ്ങൾ മുഖേന 'കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ബ്രോയിലർ ചിക്കൻ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികളിലേക്ക് കുടുംബശ്രീ കടന്നിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിൽ ഫാമുകൾ ആരംഭിച്ചു. രണ്ടാം ഘട്ടത്തിലാണ് ആലപ്പുഴ ജില്ലയെ തിരഞ്ഞെടുത്തിരിക്കുന്നത്. കുടുംബശ്രീയും മൃഗസംരക്ഷണവകുപ്പും ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും സംയുക്തമായാണ് കേരള ചിക്കൻ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ മേൽനോട്ടം മൃഗസംരക്ഷണ വകുപ്പിനാണ്. 2018 ലെ പ്രളയത്തിന് ശേഷം കേരളത്തിൽ കോഴിയിറച്ചിക്ക് വില കുതിച്ചുയർന്നപ്പോഴാണ് കേരളചിക്കൻ എന്ന ആശയത്തിലേക്ക് എത്തിയത്. പ്രകൃതിദത്തമായ തീറ്റ നൽകുന്നതിനാൽ പൂർണമായി സുരക്ഷിതമാണ് 'കേരള ചിക്കൻ' ഇറച്ചി.

ആദ്യം 9 ഔട്ട്ലെറ്റുകൾ

ആദ്യഘട്ടത്തിൽ ജില്ലയിൽ 9 ഔട്ട്ലെറ്റുകളാണ് സജ്ജീകരിക്കും. കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ആണ് പദ്ധതിയുടെ ഭാഗമാകുക. ഒരു ദിവസം പ്രായമായ 1000 മുതൽ 5000വരെ കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് നൽകി, വളർച്ചയെത്തുമ്പോൾ നിശ്ചിത തുക നൽകി തിരികെയെടുക്കും. ജില്ലയിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത 35 കോഴി കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക. എട്ട് ആഴ്ചകളിലായി 1,00,010 കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്യും. ഫാം സൗകര്യം ഉള്ളവർക്ക് പദ്ധതിയിൽ ചേരാം. കോഴിയെ വളർത്തുന്നതിനുള്ള തീറ്റ, മരുന്ന് തുടങ്ങിയവ കുടുംബശ്രീ ബ്രോയിലർ പ്രൊഡ്യൂസസ് കമ്പനി ലിമിറ്റഡ് സൗജന്യമായി നൽകും. 35 മുതൽ 45 ദിവസം വരെയുള്ള സമയത്തിനുള്ളിൽ കോഴികളെ കമ്പനി തിരിച്ചെടുക്കും. തുടർന്ന് കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന ഔട്ട്ലെറ്റ് വഴി വിപണനം നടത്തും.

.........

വരുമാനം

(കിലോഗ്രാമിന്)

ഔട്ട്ലെറ്റ് നടത്തുന്നവർക്ക് ....................₹14 (വിൽപ്പന തുക)

കർഷകർക്ക്............................................... ₹10-13 (വളർത്തുകൂലി)

'' കേള ചിക്കൻ പദ്ധതിയിൽ ജില്ലയെ രണ്ടാംഘട്ടത്തിലാണ് ഉൾപ്പെടുത്തിരിക്കുന്നത്. പദ്ധതി ഉടൻ ആരംഭിക്കും. സർക്കാർ ഉത്തരവ് പ്രകാരമുള്ള ഫാമുകൾ നിലവിൽ ഉണ്ടെങ്കിൽ അവർക്ക് കോഴിക്കുഞ്ഞുങ്ങളെ വളർത്തി ആദ്യഘട്ടത്തിൽ തുടങ്ങിയ ഔട്ട്ലെറ്റുകളിൽഎത്തിക്കാം. തുടക്കക്കാർക്ക് സബ്സിഡിയായി തുക അനുവദിക്കും.

(സേവ്യർ,കുടുംബശ്രീ പ്രോഗ്രാം ഓഫീസർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.