ആലപ്പുഴ: സംസ്ഥാന വനം,വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വന മഹോത്സവത്തിന്റെ സമാപന സമ്മേളനവും തീരസംരക്ഷണത്തിനുള്ള ഹരിത കവചം പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് അഞ്ചിന് അർത്തുങ്കൽ ഹാർബറിൽ നടക്കും. അർത്തുങ്കൽ ഹാർബർ മുതൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് വരെ 15 ഹെക്ടർ സ്ഥലത്ത് 1.5 ലക്ഷം കാറ്റാടിത്തൈകൾ നട്ട് സംരക്ഷണകവചം തീർക്കുന്ന പദ്ധതി മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും.
പുറക്കാട് ഗ്രാമ പഞ്ചായത്തിലെ നിർദ്ദിഷ്ട ഗാന്ധി വനത്തിന്റെ സെക്ഷൻ നാല് നോട്ടിഫിക്കേഷൻ പ്രഖ്യാപനം മന്ത്രി പി. പ്രസാദ് എച്ച് സലാം എം.എൽ.എയ്ക്കു നൽകി നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |