ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 660 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 603 പേർ രോഗമുക്തരായി. 8.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 642 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ആകെ ആകെ 197181പേർ രോഗമുക്തരായി. 8061 പേർ ചികിത്സയിലുണ്ട്. 235 പേർ കൊവിഡ് ആശുപത്രികളിലും 1514 പേർ സി.എഫ്.എൽ.ടി.സി.കളിലും. 5168 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 46,000 ഡോസ് കൊവിഷീൽഡ് വാക്സിനും 2,000കോവാക്സിൻ ഡോസുമുൾപ്പടെ 48,000 ഡോസ് വാക്സിൻ ജില്ലയ്ക്ക് ലഭിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |