ഹരിപ്പാട് : കൊവിഡ് ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കാലിത്തീറ്റ വിതരണം ചെയ്തു. ഹരിപ്പാട് വെറ്ററിനറി പോളിക്ലിനിക്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വി പ്രമോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് റഹിം പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ പ്രസാദ് കുമാർ കൗൺസിലർഎസ് നാഗദാസ് , സിനിയർ വെറ്ററിനറി സർജൻ ഡോ.ബിന്ദു വിഎസ്, വെറ്ററിനറി സർജൻമാരായ ഡോ.മോഹൻ തോമസ്, ഡോ.അൻസാർ മുഹമ്മദ്, ജില്ലാ പ്രസിഡൻ്റ് രാജി സി നായർ, ശ്രീവിദ്യാ, ശ്രീകുമാരി, അനിതകുമാരി, ജയഭാരതി, രതിശൻ, മായ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |