ആലപ്പുഴ: കുട്ടികളുടെ അവകാശങ്ങളും അവരുടെ സംരക്ഷണവും എന്ന വിഷയത്തിലധിഷ്ഠിതമായി ജില്ലയിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ചു പഠനശിബിരം നടത്തുന്നതിന്റെ ഭാഗമായി ആലപ്പുഴ എസ്.ഡി.വി ബോയ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ടാമത്തെ പഠന ശിബിരം വെബ്ബിനാറിലൂടെ നടത്തി. ഐ.സി.ഡി.എസ് എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസർ മായാ ലക്ഷ്മി ക്ലാസെടുത്തു. സൗരക്ഷിക ജില്ലാ അദ്ധ്യക്ഷൻ ഡോ. ആർ.ശ്രീകുമാർ,എസ്.ഡി.വി സ്കൂൾ മാനേജർ പ്രൊഫ. രാമാനന്ദൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു, അദ്ധ്യാപിക പാർച്ചതി, സൗരക്ഷിക ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ടോം ജോസഫ്, സൗരക്ഷിക സംസ്ഥാന സംഘടന സെക്രട്ടറിവി.ജെ.രാജ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |