അരൂർ:ചന്തിരൂർ അൽ മസ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചന്തിരൂർ പാട്ടപ്പറമ്പ് പ്രദേശത്തെ കരനെൽ വിത്ത് വിത ഉത്സവവും ബയോ ഫ്ലോക്ക് മത്സ്യക്കൃഷി വിളവെടുപ്പ് ഉദ്ഘാടനവും ദെലീമ ജോജോ എം.എൽ.എ നിർവഹിച്ചു. 75 സെന്റ് സ്ഥലത്ത് രക്തശാലി ഇനത്തിൽപ്പെട്ട നെൽ വിത്താണ് വിതച്ചത്. അരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി, കൃഷി ഓഫീസർ ആനി, വാർഡ് മെമ്പർമാരായ നൗഷാദ് കുന്നേൽ, ഇ.ഇ ഇഷാദ്, സീനത്ത് ഷിഹാബുദീൻ അൽ മസ്റ ഭാരവാഹികളായ അബ്ദുൽ അസീസ് സൈനി, എ.അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |