മുതുകുളം : സി.പി.എം കണ്ടല്ലൂർ പതിനഞ്ചാം വാർഡ് കമ്മറ്റിയുടെയും വാർഡ് മെമ്പർ ബീനാ സുരേന്ദ്രന്റെയും നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും , പഠനോപകരണങ്ങളും വിതരണം ചെയ്തു. യു.പ്രതിഭ എം.എൽ. എ ഉദ്ഘാടനം ചെയ്തു.ബീനാ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, അഡ്വ.എസ് സുനിൽകുമാർ, കെ.ആർ.രാജേഷ്,സുനിവിജിത്ത്, ബി.സുധീർ, ടി.രാജീവൻ, ബ്രാഞ്ച് സെക്രട്ടറി രഘുനാഥൻ എന്നിവർ സംസാരിച്ചു. അർച്ചന ഗോപാലകൃഷ്ണനെ ആദരിച്ചു. കെ. കാളിദാസൻ സ്വാഗതവും എസ്. സുധർമ്മ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |