ആലപ്പുഴ: റെയിൽവേ, സിവിൽ ഏവിയേഷൻ രംഗത്തെ വിദ്യാഭ്യാസ-തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് യുവജനങ്ങളിൽ അവബോധം നൽകുന്നതിന് കേന്ദ്ര യുവജന കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ അവസരം. സർക്കാർ, അർദ്ധ സർക്കാർ മേഖലയിലെ ഏവിയേഷൻ കോഴ്സുകളെക്കുറിച്ചും കൊമേഴ്സ്യൽ പൈലറ്റ്, എയർ ഹോസ്റ്റസ്, ലോഗോസ്റ്റിക് മാനേജ്മെന്റ്, റെയിൽവേ മന്ത്രാലയം നടത്തുന്ന ബി.ടെക് ഉൾപ്പടെയുള്ള മാനേജ്മെന്റ് കോഴ്സ് പ്രവേശന രീതി എന്നിവയെക്കുറിച്ചും വെബിനാറിൽ വിശദീകരിക്കും. വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകും. വെബിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9037571880 എന്ന നമ്പരിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |