ആലപ്പുഴ : ടോക്കിയോ ഒളിമ്പിക്സ് വിളംബരത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ അശ്വവിളംബരം നടത്തി. ബൈപാസിൽ നിന്ന് നഗര ഹൃദയത്തിലേക്ക് നടന്ന കുതിരകളുടെ യാത്ര ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി വിഷ്ണു ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ബിജുരാജ് അധ്യക്ഷനായി. സെക്രട്ടറി സി.ടി.സോജി സ്വാഗതം പറഞ്ഞു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളായ നിമ്മി അലക്സാണ്ടർ, ടി.പി.പ്രദീപ് കുമാർ,ഇ.ഷിയാസ് , യു ഔസേഫ് എന്നിവർ സംസാരിച്ചു .വിവിധ അസോസിയേഷൻ ഭാരവാഹികളായ ഷിബു ഡേവിഡ്, ഹീരാലാൽ ,കെ എസ് റെജി ,ടി .എ റൈസൽ, എന്നിവർ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |