SignIn
Kerala Kaumudi Online
Friday, 19 April 2024 5.28 PM IST

കൊവിഡ്: അതിതീവ്ര വ്യാപനം നാലു പഞ്ചായത്തുകളിൽ

s

ആലപ്പുഴ: ജില്ലയിൽ പ്രതിവാര കൊവിഡ് പരിശോധന നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് 21 വരെ ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
ടി.പി.ആർ അഞ്ചു ശതമാനത്തിൽ താഴെയുള്ള വ്യാപനം കുറഞ്ഞ സ്ഥലങ്ങളെ എ വിഭാഗത്തിലും അഞ്ചു മുതൽ 10 ശതമാനം വരെയുള്ള മിതവ്യാപനമുള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ടി.പി.ആർ 10നും 15നും ഇടയ്ക്കുള്ള അതിവ്യാപനമുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും 15 ശതമാനത്തിനു മുകളിലുള്ള അതിതീവ്രവ്യാപനമുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ടി.പി.ആർ നിരക്ക് 3.35 ശതമാനമുള്ള വീയപുരം പഞ്ചായത്തിലാണ് രോഗവ്യാപനം ഏറ്റവും കുറവ്. ഏറ്റവും കൂടുതൽ 20.55 ശതമാനമുള്ള എഴുപുന്ന പഞ്ചായത്തിലാണ്.

എ വിഭാഗം (പഞ്ചായത്തിന്റെ പേരും ടി.പി.ആർ നിരക്കും)

വീയപുരം-3.35 , പാലമേൽ-3.50, നെടുമുടി-3.63, ദേവികുളങ്ങര-3.65, മണ്ണഞ്ചേരി-3.67, ആറാട്ടുപുഴ-3.85, ചിങ്ങോലി-3.88, പുന്നപ്ര തെക്ക്-3.97, മാരാരിക്കുളം വടക്ക്-4.37, പുറക്കാട്-4.38, തൈക്കാട്ടുശ്ശേരി-4.41, എടത്വാ-4.86

ബി വിഭാഗം

നഗരസഭ: ചെങ്ങന്നൂർ-5.59, മാവേലിക്കര-6.12, ഹരിപ്പാട്-7.82, കായംകുളം -9.44.

പഞ്ചായത്തുകൾ: അരൂക്കുറ്റി-5.48, കാവാലം-5.54, ,ചെറുതന- 5.78, ചുനക്കര- 6.08, ചമ്പക്കുളം- 6.11, ചേർത്തല തെക്ക്- 6.14, പാണാവള്ളി- 6.17, പുലിയൂർ- 6.27, വെൺമണി- 6.41, മുട്ടാർ- 6.43, പള്ളിപ്പാട്- 6.49, കൈനകരി- 6.75, പെരുമ്പളം- 6.83, പട്ടണക്കാട്- 6.94, വള്ളികുന്നം-7.00, കോടംതുരുത്ത്- 7.10, പുന്നപ്ര വടക്ക്- 7.21, തുറവൂർ- 7.36, മുളക്കുഴ-7.41, മാവേലിക്കര താമരക്കുളം- 7.42, തലവടി- 7.54, തകഴി-7.55, ബുധനൂർ-7.56, ചെറിയനാട്-7.69, ചെട്ടികുളങ്ങര-7.71, നൂറനാട്- 7.94, തഴക്കര- 8.25, നീലംപേരൂർ- 8.36, വെളിയനാട്- 8.57, ചേന്നംപള്ളിപ്പുറം- 8.66, അരൂർ- 8.72, തൃക്കുന്നപ്പുഴ- 8.78, ഭരണിക്കാവ്- 8.95, മാവേലിക്കര തെക്കേക്കര- 9.05, രാമങ്കരി- 9.18, പത്തിയൂർ-9.20, കരുവാറ്റ- 9.43, കണ്ടല്ലൂർ-9.44, കുമാരപുരം- 9.54, വയലാർ- 9.76, തിരുവൻവണ്ടൂർ- 9.91, കുത്തിയതോട് -10.00

സി വിഭാഗം

നഗരസഭ: ആലപ്പുഴ- 10.77, ചേർത്തല-12.91.പഞ്ചായത്തുകൾ: അമ്പലപ്പുഴ വടക്ക്- 10.26, പുളിങ്കുന്ന്- 10.64, ആര്യാട്-11.31, ആല-11.35, മുഹമ്മ-11.53, കടക്കരപ്പള്ളി-11.81, മുതുകുളം-11.89, കാർത്തികപ്പള്ളി-12.07, മാന്നാർ-12.85, കൃഷ്ണപുരം-13.05, തണ്ണീർമുക്കം-14.22, ചേപ്പാട്-14.38, അമ്പലപ്പുഴ തെക്ക്- 14.56, കഞ്ഞിക്കുഴി-14.91

ഡി വിഭാഗം

പാണ്ടനാട്-15.12, ചെന്നിത്തല തൃപ്പെരുന്തുറ- 16.95, മാരാരിക്കുളം തെക്ക് -20.45, എഴുപുന്ന- 20.55.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.