SignIn
Kerala Kaumudi Online
Saturday, 20 April 2024 10.32 AM IST

അഞ്ജനക്ക് അപൂർവ്വ നേട്ടം

ambala

അമ്പലപ്പുഴ: ഒൻപതാം ക്ലാസിൽ മറ്റൊരു കുട്ടിക്കായി എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ അഞ്ജനക്ക് ഇത്തവണയെഴുതിയ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് നീർക്കുന്നം പടിഞ്ഞാറെക്കരയിൽ അനിയൻ കുഞ്ഞ് - അനിയമ്മ ദമ്പതികളുടെ മകൾ അഞ്ജനക്കാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചത്. അറവുകാട് സ്കൂളിൽ കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഞ്ജന എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. എസ്.എസ്.എൽ.സിക്ക് പഠിച്ച മാനസിക വൈകല്യമുള്ള പെൺകുട്ടിക്കുവേണ്ടി വാർഷിക പരീക്ഷയെഴുതാൻ അധ്യാപകർ കണ്ടെത്തിയത് പoനത്തിൽ മിടുക്കിയായ അഞ്ജജനെയായിരുന്നു.പരീക്ഷക്ക് രണ്ടാഴ്ചക്കാലം മുൻപ് എസ്.എസ്.എൽ.സി.യുടെ പ്രധാന പാഠഭാഗങ്ങൾ പഠിപ്പിക്കാൻ അഞ്ജനക്കായി പ്രത്യേകം ക്ലാസുകളും അദ്ധ്യാപകർ നൽകി.കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും അഞ്ജനക്ക് പരീക്ഷയെഴുതേണ്ടി വന്നു. മൂന്ന് എ. പ്ലസ് ഉൾപ്പെടെ മികച്ച വിജയം ആ വിദ്യാർത്ഥിനിക്ക് നേടിക്കൊടുക്കാനും അഞ്ജനക്ക് കഴിഞ്ഞിരുന്നു. ഇതിന് പാരിതോഷികമായി അദ്ധ്യാപകർ ക്യാഷ് പ്രൈസും നൽകിയിരുന്നു. ഇത്തവണ ഫലം വന്നപ്പോൾ എല്ലാ വിഷയത്തിലും അഞ്ജന എ .പ്ലസുമായി തിളക്കമാർന്ന വിജയവും നേടി.രണ്ട് തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ അപൂർവ നേട്ടം ലഭിച്ച സന്തോഷത്തിലാണ് ഈ മിടുക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.