നൂറനാട്: പരീക്ഷത്തലേന്ന് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും അലീന കുലുങ്ങിയില്ല. പഠിച്ചതൊക്കെ ഉത്തരക്കടലാസിലേക്ക് പകർത്താൻ കൊവിഡ് തടസമായതുമില്ല. ഫലം, ഫുൾ എ പ്ളസ്!
കേരളകൗമുദി പാറ ഏജന്റ് നൂറനാട് ചക്കാലകുറ്റിയിൽ ബിജുവിന്റെയും അഞ്ജുവിന്റെയും മകളാണ് നൂറനാട് സി.ബി.എച്ച്.എസിലെ ബി. അലീന. മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടാനുറച്ച് പഠനം പുരോഗമിക്കവേയാണ് പരീക്ഷയുടെ തലേന്നുതന്നെ കൊവിഡ് പിടികൂടിയത്. പക്ഷേ, അലീനയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ കൊവിഡിനു പിടിച്ചു നിൽക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |