ആലപ്പുഴ : താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയം തൊഴിൽ സംരഭങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപവരെ അനുവദിക്കുന്ന പുതിയ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 1,20,000 രൂപയിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള ഒ. ബി. സി വിഭാഗത്തിൽപ്പെട്ട 25 വയസിനും 55 വയസിനും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് പദ്ധതി പ്രയോജനപ്പെടുത്താr. 5ശതമാനം വാർഷിക പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. അപേക്ഷകർ www.ksbcdc.com ൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം ജില്ല / ഉപജില്ല ഓഫീസുകളിൽ സമർപ്പിക്കണം.ഫോൺ: 0477-2254121,2254122.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |