ആലപ്പുഴ: നൂറ്റിയെട്ടാമത് അഖിലേന്ത്യാ അപ്രന്റീസ് ഷിപ്പ് പരീക്ഷ (2018 ഡിസംബർ) മുതൽ നൂറ്റിപ്പത്താമത് അഖിലേന്ത്യ അപ്രന്റീസ്ഷിപ്പ് ഒന്നാംഘട്ട പരീക്ഷയിൽ വരെ വിജയിച്ച എല്ലാ ട്രെയിനികൾക്കും സർട്ടിഫിക്കറ്റുകൾ apprenticeshipindia.org(WIPRO) എന്ന പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. 2018 ഡിസംബറിനു മുമ്പുള്ള പരീക്ഷകളിൽ വിജയിച്ച് ഇതുവരെ സർട്ടിഫിക്കറ്റ് കൈപ്പറ്റാത്ത ട്രെയിനികൾ ആവശ്യമായ രേഖകൾ ഹാജരാക്കി സർട്ടിഫിക്കറ്റുകൾ ആർ.ഐ. സെന്ററിൽ നിന്ന് കൈപ്പറ്റണം. ഫോൺ: 0477-2230124.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |