ആലപ്പുഴ: 'കൊവിഡ് കാലത്ത് കുട്ടികളുടെ മാനസിക പിരിമുറുക്കം എങ്ങനെ കുറയ്ക്കാം' എന്ന വിഷയത്തെ അധികരിച്ച് സൈക്കോളജിസ്റ്റും, അദ്ധ്യാപകനുമായ സന്തോഷ് വിചാരയുമായി സ്റ്റേറ്റ് സിലബസിൽ 9,10,12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 27ന് വൈകിട്ട് 7ന് സംവദിക്കാം. എം.എസ്.അരുൺകുമാർ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എ.കെ.പ്രസന്നൻ, ഡി.ഇ.ഒ. ഡി.സുജാത എന്നിവർ സംസാരിക്കും. 29ന് വൈകിട്ട് 7ന് 'കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസ്സുകൾ എങ്ങനെ പ്രയോജനപ്പെടുത്താം' എന്ന വിഷയത്തിൽ സന്തോഷ വിചാര സംസാരിക്കും. ഓൺലൈൻ പരിപാടിയിൽ ഒരു ദിവസം 240 കുട്ടികൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |