ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും
ചേർത്തല: കടക്കരപ്പള്ളിയിൽ യുവതിയെ സഹോദരിയുടെ വീട്ടിൽ കൊല ചെയ്ത സംഭവത്തിൽ റിമാൻഡിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സഹോദരി ഭർത്താവ് രതീഷിനെ പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തെളിവെടുപ്പിനായി കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ ഞായറാഴ്ച നൽകിയിരുന്നു.തിങ്കളാഴ്ച വൈകിട്ട് നാല് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ ലഭിക്കുകയും ചെയ്തു. ഇയാളെ ചൊവ്വാഴ്ച കൊലപാതകം നടത്തിയ വീട്ടിലും അതിന് ശേഷം ഒളിവിൽ പോയ സ്ഥലങ്ങളിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കും.വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി 29ന് കോടതിയിൽ ഹാജരാക്കും.
വെള്ളിയാഴ്ച രാത്രിയാണ് യുവതി കൊല്ലപ്പെട്ടത്. നഴ്സായ യുവതിയെ വീട്ടിലെത്തിച്ചു മർദ്ദിക്കുകയും പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊന്നതായുമാണ് കേസ്. പിടിയിലായ പ്രതി പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയിരുന്നു. പട്ടണക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.എസ്.ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |