SignIn
Kerala Kaumudi Online
Thursday, 25 April 2024 3.58 PM IST

കായംകുളം താപനിലയത്തിൽ സോളാർ വൈദ്യുതി​ അടുത്ത മാസം മുതൽ

s

ആലപ്പുഴ : കായംകുളം താപനിലയത്തിൽ, സൗരോർജ്ജ പ്ളാന്റി​ൽ നി​ന്ന് വൈദ്യുതോത്പാദനത്തിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി. നാഫ്ത ഉപയോഗിച്ചുള്ള ഉത്പാദന ചെലവ് കൂടുതലായതിനാൽ കഴിഞ്ഞ മാർച്ച് 31ന് താപനിലയത്തിന്റെ പ്രവർത്തനം എൻ.ടി.പി.സി നിറുത്തിയതിനെ തുടർന്നാണ് സൗരോർജ്ജത്തിലേക്ക് ചുവടു മാറ്റിയത്.

സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി ഉത്പാദനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും അടുത്തമാസം ആദ്യം ഇത് ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ . 92 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. ഒക്ടോബർ മാസത്തോടെ പൂർണശേഷിയിലേക്ക് ഉത്പാദനമെത്തിക്കാനായേക്കും. 464.84കോടി രൂപയാണ് പദ്ധതി ചെലവ്. ആവശ്യമായ സോളാർ പാനലുകൾ കൊവിഡിനെ തുടർന്ന് ചൈനയിൽ നിന്ന് എത്താൻ വൈകിയതാണ് ഏപ്രിലിൽ നടക്കേണ്ട ആദ്യഘട്ട കമ്മിഷനിംഗ് വൈകാൻ കാരണം. അടുത്ത 25വർഷത്തേക്ക് 3.16രൂപ നിരക്കിൽ സോളാർ വൈദ്യുതി വാങ്ങാമെന്ന ധാരണാ പത്രത്തിൽ കെ.എസ്.ഇ.ബി ഒപ്പുവച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉപഭോക്താക്കൾക്ക് നൽകാൻ കഴിയും. സംസ്ഥാനത്ത് പ്രതിദിനം 65 ദശലക്ഷത്തിൽ അധികം വൈദ്യുതിയാണ് ഉപയോഗിക്കുന്നത്.

ജോലികൾ അവസാനഘട്ടത്തിൽ

താപനിലയത്തിന്റെ തെക്കേ ബ്ളോക്കിലെ 480 ഏക്കർ വെള്ളക്കെട്ടിൽ രണ്ടിടങ്ങളിലായി ഫ്‌ളോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്. ടാറ്റ സോളാർ (70മെഗാവാട്ട്), ബി.എച്ച്.ഇ.എൽ(22മെഗാവാട്ട്) എന്നീ കമ്പനികളാണ് നിർമ്മാണ ജോലികൾ ഏറ്റെടുത്തത്. ടാറ്റ സോളാറിന് 351.74 കോടിരൂപയ്ക്കും ബി.എച്ച്.ഇ.എൽ 113.12കോടിക്കുമാണ് കരാർ. സോളാർ പ്ലാന്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ 2019 സെപ്റ്റംബർ 24നാണ് ആരംഭിച്ചത്. ട്രാൻസ്ഫോർമറുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്ളാറ്റ്ഫോമുകളിലാണ് പാനലുകൾ ഉറപ്പിച്ചിരിക്കുന്നത്. പാനലുകളിൽ നിന്നും ട്രാൻസ്ഫോർമറിലേയ്ക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. ടാറ്റ കമ്പനിയുടെ സോളാർപാനൽ എത്താൻ വൈകുന്നതിനാൽ 70മെഗാവാട്ട് പദ്ധതി പൂർത്തികരണത്തിന് കാലതാമസം നേരിട്ടേക്കും

സൗരോർജ പദ്ധതി

1.ചെലവ്: 464.84 കോടി രൂപ

2.ആകെ ഉത്പാദനം :92 മെഗാവാട്ട്

3.അടുത്തമാസം 5 മെഗാവാട്ട് ഉത്പാദിപ്പിക്കും

4.പൂർണശേഷി ഒക്ടോബറിൽ

സ്ഥാപിക്കുന്ന സോളാർപാനൽ : 2.16ലക്ഷം

വൈദ്യുതി നിരക്ക് (യൂണിറ്റിന്) : ₹3.16

"കൊവിഡിനെ തുടർന്ന് സോളാർപാനൽ എത്താനെടുത്ത കാലതാമസമാണ് സൗരോർജ്ജ വൈദ്യുതി ഉത്പാദനം വൈകാൻ കാരണം

എൻ.ടി.പി.സി അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.