അമ്പലപ്പുഴ: രക്തം നൽകി ജീവൻ നിലനിറുത്തുന്നവർക്ക് കൈത്താങ്ങായി റെഡ് ഈസ് ബ്ലഡ് കേരള രക്ത ദാതാക്കൾക്ക് കൊവിഡ് കാലത്ത് സഹായമായി ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. 2016 ൽ കണ്ണൂരിൽ രൂപീകൃതമായ സംഘടന കൊവിഡ് കാലത്ത് രക്ത ക്ഷാമം പരിഹരിക്കുന്നതിനായി നിരന്തര ഇടപെടലുകളാണ് നടത്തിയിരുന്നത്. ഇവരുടെ നേതൃത്വത്തിൽ അമ്പതോളം അംഗങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിൽ നടന്ന രക്തദാതാക്കൾക്കൊരു കൈത്താങ്ങ് പരിപാടി എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യക്കിറ്റ് വിതരണം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സൂര്യ കൃഷ്ണ അദ്ധ്യക്ഷനായി. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, സ്കൂൾ ഹെഡ്മാസ്റ്റർ ലത്തീഫ്, അനൂപ് പുന്നപ്ര, ആസിഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |