അമ്പലപ്പുഴ: വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ കൊന്ന നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കോമനയിലാണ് സംഭവം. കോമന ചാക്യാർ കുന്ന് രാഹുൽ, ബിനു എന്നിവർ ചേർന്ന് ബിനുവിന്റെ വീട്ടിലാണ് മുയലുകളെ വളർത്തുന്നത്. വീടിനോട് ചേർന്നുള്ള മുറിയിൽ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ വളർത്തിയിരുന്ന ആറ് മുയലുകളെയാണ് കൂട് തകർത്ത് ഇന്നലെ രാവിലെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിൽ കണ്ടത്. ഏകദേശം രണ്ടായിരം രൂപയുടെ നഷ്ടം സംഭവിച്ചു. ഇതു സംബന്ധിച്ച് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |