ചേർത്തല: കൃഷി പൂർണമായി നശിപ്പിക്കുന്ന ഒച്ചിനെ പിടിച്ചാൽ രണ്ടുണ്ട് കാര്യം. ഒച്ചുകളെ നശിപ്പിക്കുകയും ചെയ്യാം കൂടുതൽ ഒച്ചുകളെ പിടിക്കുന്ന പത്തുപേർക്ക് ഓണം ബംബർ ലോട്ടറി ടിക്കറ്റ് സമ്മാനമായി ലഭിക്കുയും ചെയ്യും. മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിലാണ് ഒച്ചു രഹിത ഗ്രാമ പദ്ധതി നടപ്പാക്കുന്നത്.
അഞ്ച് വരെയാണ് രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുന്നത്. ദിവസവും രാത്രി 8.30 മുതൽ 9.30 വരെയുള്ള സമയത്ത് എല്ലാവീട്ടിലും ഒരേപോലെ ആഫ്രിക്കൻ ഒച്ചിനെ പിടിക്കാനാണ് തീരുമാനം. ജൂൺ 1 മുതൽ 5 വരെ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയിരുന്നു.
ബക്കറ്റിൽ നിറച്ച ഉപ്പ് ലായനിയിലാണ് ഒച്ചുകളെ നിക്ഷേപിക്കേണ്ടത്. രാവിലെ ലായനി മാത്രം കുഴിയിൽ ഒഴിച്ചുകളയണം. ഒച്ചിന്റെ തോട് സൂക്ഷിച്ചുവയ്ക്കണം. രണ്ടാം ഘട്ട പദ്ധതി തീരുന്ന ആഗസ്റ്റ് 5ന് ഏറ്റവും കൂടുതൽ ഒച്ചിനെ പിടിക്കുന്നവർക്ക്, ഒച്ചിന്റ തോട് അളന്നു നോക്കി കൂടുതൽ വരുന്ന പത്തുപേർക്ക് 300 രൂപ വിലവരുന്ന ഓണം ബംബർ ടിക്കറ്റ് സമ്മാനമായി നൽകും.
മുഹമ്മ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ആഫ്രിക്കൻ ഒച്ചുകളെ ഉന്മൂലനം ചെയ്യാൻ നടപ്പാക്കുന്ന പദ്ധതിയാണ് ഒച്ചു രഹിത ഗ്രാമം.
''
ഓരോ രണ്ടുമാസം കൂടുമ്പോഴും ഒച്ചുകളെ പിടിച്ച് നശിപ്പിച്ച് ഒച്ചുരഹിത വാർഡാക്കി മാറ്റുകയാണ് ലക്ഷ്യം.
അഡ്വ. ലതീഷ്.ബി.ചന്ദ്രൻ
പഞ്ചായത്ത് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |