ആലപ്പുഴ: ജില്ലയിൽ ഇന്നലെ 659 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 9571 ആയി. 11.37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 636 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 21 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു 1006 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 2,17,473 പേർ രോഗമുക്തരായി.
ജില്ലയിൽ ഇന്നലെ വരെ 12.44 ലക്ഷം ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ നൽകി. 8,22,234 പേർക്ക് ആദ്യ ഡോസും 4,21,977 പേർക്ക് രണ്ടാം ഡോസും. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് 183 വാഹനങ്ങൾ പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |