ആലപ്പുഴ: ചെറു യാത്രകൾക്ക് പ്രകൃതി സംരക്ഷണ - സോഷ്യൽ ഡിസ്റ്റൻസിംഗ് വാഹനമായ സൈക്കിൾ ഉപയോഗിക്കാം എന്ന സന്ദേശവുമായി കൊച്ചി ആസ്ഥാനമായ പെഡൽ ഫോഴ്സ് 15ന് ആലപ്പുഴ നഗരത്തിൽ സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന 5 കിലോമീറ്റർ യാത്രയിൽ 15 വയസിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് ടി ഷർട്ട്, ഭക്ഷണം, പി.എഫ്.കെ പ്രിവിലേജ് കൂപ്പണുകൾ എന്നിവ ലഭിക്കും. നറുക്കെടുപ്പിലൂടെ സമ്മാനമായി സൈക്കിളും നൽകുമെന്ന് പെഡൽ ഫോഴ്സ് ഫൗണ്ടർജോബി രാജു പറഞ്ഞു. ആദ്യം പേര് നൽകുന്ന 20 പേർക്കാണ് പ്രവേശനം. ഫോൺ: 9847533898,www.pedalforce.org
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |