ആലപ്പുഴ: ജില്ലയിൽ ഇന്നലെ 875 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 10,256 ആയി.
8.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 868 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 721 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ 2,19,070 പേർ രോഗമുക്തരായി.
ഇന്നലെ രാത്രിയിൽ10,000 ഡോസ് വാക്സിൻ കൂടി ജില്ലയ്ക്ക് ലഭിച്ചതോടെ 16,964 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്.
കേസ് 56, അറസ്റ്റ് 21
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് 196 വാഹനങ്ങൾ പിടിച്ചെടുത്തു. 56 കേസുകളിൽ 21 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 19 പേർക്കും മാസ്ക് ധരിക്കാത്തതിന് 1,453 പേർക്കും സാമൂഹിക അകലം പാലിക്കാത്തതിന് 951 പേർക്കും എതിരെ നടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |