SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.37 AM IST

വാരനാട് ദേവീക്ഷേത്രത്തിൽ നിറപുത്തരി 16ന്

niraputhari

ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിലെ നിറപുത്തരി 16ന് രാവിലെ 9.30നും 10.20നും മദ്ധ്യേ കെവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. തിങ്കളാഴ്ച രാവിലെ കൊടിമരച്ചുവട്ടിൽ സമർപ്പിക്കുന്ന നെൽക്കതിരുകൾ, മേൽശാന്തി തീർത്ഥം തളിച്ച് ശുദ്ധിവരുത്തും. തുടർന്ന് ചുവന്ന പട്ടിൽ പൊതിഞ്ഞ് കതിർക്ക​റ്റകൾ, ക്ഷേത്രം മേൽശാന്തി ശ്രീകൃഷ്ണരു മനോജിന്റെ നേതൃത്വത്തിൽ ശിരസിലേ​റ്റി, വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുഖമണ്ഡപത്തിൽ സമർപ്പിക്കും. ഒപ്പം ആലില, മാവില, ഇല്ലി, നെല്ലി, ഇലകളും ദശപുഷ്പം എന്നിവയും സമർപ്പിക്കും. ആദ്യക​റ്റയിൽ നിന്നെടുക്കുന്ന ഉണക്കലരി കൊണ്ട് ദേവിക്ക് പുത്തരി പായസം തയ്യാറാക്കും. മുഖമണ്ഡപത്തിലെ പൂജകൾക്ക് ശേഷം നെൽക്ക​റ്റകൾ ദേവിക്ക് സമർപ്പിക്കും. ഒപ്പം പുത്തരിപായസം, ഉപ്പുമാങ്ങ, ഇഞ്ചിത്തൈര്, മെഴുക്കുപുരട്ടി, പുളിശേരി എന്നിവയും നേദിക്കും. തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കും. നിറപുത്തരിക്ക് മുൻകൂട്ടി ചീട്ടെടുക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 85938 82269, 94470 13806.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.