ആലപ്പുഴ: സ്വാതന്ത്ര്യസമര സേനാനിയും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും സി.പി.ഐ, എ.ഐ.ടി.യു.സി നേതാവുമായിരുന്ന കെ.പി. പ്രഭാകരന്റെ സ്മരണാർത്ഥം കേരളാ സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഏർപ്പെടുത്തിയ 'ആദരവ്-2021' പുരസ്കാര സമർപ്പണം ഇന്ന് നടക്കും.
രാവിലെ 11ന് ആലപ്പുഴ ന്യൂ മോഡൽ സൊസൈറ്റി പൈതൃക ഹാളിൽ നടക്കുന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പുരസ്കാരം സമ്മാനിക്കും. 25,000 രൂപയാണ് അവാർഡ് തുക. ചടങ്ങിൽ ഫെഡറേഷൻ പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |