SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.46 AM IST

ഓണം വിപണികൾക്ക് തുടക്കം

consumerfed

ആലപ്പുഴ: സംസ്ഥാന സഹകരണ സംഘങ്ങളുടേയും കൺസ്യൂമർഫെഡിന്റെയും ആഭിമുഖ്യത്തിലുള്ള സഹകരണ ഓണം വിപണികൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനം നിർവഹിച്ചു. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ കളത്തിവീട്ടിലുള്ള കെട്ടിടത്തിൽ ആരംഭിച്ച ത്രിവേണി സൂപ്പർമാർക്കറ്റ് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ആദ്യ വിൽപ്പന നിർവഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ കെ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡന്റ് എം.സന്തോഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സുധ സുരേഷ്, ഗ്രാമപഞ്ചായത്തംഗം സി.ദീപുമോൻ, ജോയിന്റ് രജിസ്ട്രാർ ജനറൽ എസ്.ജോസി, ജില്ലാപഞ്ചായത്തംഗം വി. ഉത്തമൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ. ദീപു, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ ആർ.ജയകുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.