ആലപ്പുഴ: മസ്തിഷ്കാഘാതത്തെ തുടർന്ന് രണ്ടര വർഷമായി തളർന്ന് കിടപ്പിലായ കുടുംബനാഥൻ ചികിത്സയ്ക്ക് സഹായം തേടുന്നു. ആര്യാട് പഞ്ചായത്ത് പതിനാലാം വാർഡിൽ കാരിക്കുഴി താഴ്ചയിൽ വീട്ടിൽ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന എം. മണിയനാണ് (48) സഹായം തേടുന്നത്.
രക്തസമ്മർദ്ദം കൂടി തലച്ചോറിലേയ്ക്കുള്ള രക്തധമനികൾ പൊട്ടിയാണ് ഇടത് കൈയും കാലും തളർന്നത്. ചികിത്സയ്ക്കിടെ ഹൃദയത്തിനും കിഡ്നികൾക്കും തകരാറുണ്ടെന്ന് കണ്ടെത്തി. തലയിലും വയറിലുമായി നാലോളം ഓപ്പറേഷനുകൾ ഇതുവരെ നടത്തി. ആലപ്പുഴ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളിലുമായി രണ്ട് വർഷമായി ചികിത്സയിലാണ്.
ഓട്ടോറിക്ഷാ തൊഴിലാളിയായ മകൻ മഹേഷിന്റെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. കൊവിഡ് കാലമായതിനാൽ ഓട്ടവും കുറവാണ്. ഇതോടെ ചികിത്സാ ചെലവുകൾക്കും ബുദ്ധിമുട്ടുകയാണ്. സഹായങ്ങൾ അയയ്ക്കുന്നതിന് ഫെഡറൽ ബാങ്കിന്റെ തുമ്പോളി ശാഖയിൽ മണിയന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 12670100132568. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001267. ഗൂഗിൾ പേ: 8921228092 (മഹേഷ് മണിയൻ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |