ആലപ്പുഴ: ഐ.എച്ച്.ആർ.ഡി.യുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ 2021-22 അദ്ധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 18 വരെ നീട്ടി. അപേക്ഷയും ബന്ധപ്പെട്ട രേഖകളും 24ന് വൈകിട്ട് മൂന്നിനകം സ്ഥാപന മേധാവിയക്ക് നൽകണം. വിശദവിവരത്തിന് വെബ്സൈറ്റ്: www.ihrd.ac.in.
കരുനാഗപ്പളളി മോഡൽ പോളിടെക്നിക് കോളജിലേക്കുളള ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുളള തീയതി ആഗസ്റ്റ് 23വരെ നീട്ടി. നിലവിലുളള ഡിപ്ലോമ കോഴ്സുകൾക്ക് പുറമേ ഈ വർഷം മുതൽ ആരംഭിക്കുന്ന ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ എൻജിനീയറിംഗ് എന്നീ കോഴ്സുകളിലേയ്ക്കും അപേക്ഷിക്കാം. ഫോൺ: 9447488348, 9400606242.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |