ആലപ്പുഴ: പാരാ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ വാർദ്ധക്യ - ശാരീരിക വൈകല്യമുള്ളവർക്കായി നടത്തുന്ന പ്രഥമ പാരാ മാസ്റ്റേഴ്സ് നാഷണൽ ഇൻഡോർ ഗെയിംസ് സെപ്തംബർ 1 മുതൽ 3 വരെ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രജിസ്ട്രേഷൻ ആരംഭിച്ചു.
ആർച്ചറി, ബാഡ്മിന്റൺ, വീൽചെയർ ബാസ്കറ്റ്ബാൾ, പവർലിഫ്ടിംഗ്, ഷൂട്ടിംഗ്, സിറ്റിംഗ് വോളിബാൾ, തായ്ക്കോ, വീൽചെയർ ടെന്നീസ്, ടേബിൾ ടെന്നീസ്, ഫെൻസിംഗ് എന്നിവയാണ് മത്സരയിനങ്ങൾ. കൊവിഡ് പശ്ചാത്തലത്തിൽ സെലക്ഷൻ ട്രയൽ ഉണ്ടായിരിക്കില്ല. നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്നതിന് ഓപ്പൺ എൻട്രിയായിരിക്കും.
നാൽപ്പത് ശതമാനമോ അതിലാധികമോ ശാരീരികവൈകല്യമുള്ള ഓർത്തോപീഡിക്, സെറിബ്രൽ പാൾസി, ഡ്വാർഫ്, മെന്റലി റിട്ടാർഡ് എന്നീ വിഭാഗങ്ങളിലുള്ള 25 വയസ് മുതലുള്ള കായികതാരങ്ങൾക്ക് മത്സരിക്കാം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 30 വയസ് മുതലുള്ള കായികതാരങ്ങളെ വിവിധ വിഭാഗങ്ങളിലായി 2022 മേയിൽ ജപ്പാനിലെ കൻസായിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കും. രജിസ്ട്രേഷൻ ഫോമിനും കൂടുതൽ വിവരങ്ങൾക്കും htpps://pcasak.weebly.com എന്ന വെബ്സൈറ്റോ ജില്ലാ സെക്രട്ടറിയെയേ സംസ്ഥാന പ്രസിഡന്റിനെയോ ബന്ധപ്പെടുക. ഫോൺ: 9061727291, 9809921065.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |