ആലപ്പുഴ: ഉപജീവന മാർഗം നഷ്ടപ്പെട്ട കലാകാരന്മാർക്ക് പാക്കേജ് പ്രഖ്യാപിക്കുക, അറുപത് കഴിഞ്ഞവർക്ക് ക്ഷേമനിധി അംഗത്വത്തിന് ഒരവസരം കൂടി നൽകുക, സ്വയം തൊഴിൽ ചെയ്യുന്നതിന് പലിശ രഹിത വായ്പ അനുവദിക്കുക, കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പരിപാടി നടത്താൻ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം സ്റ്റേജ് ആർടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മന്ത്രി സജി ചെറിയാന് നൽകി. സംസ്ഥാന പ്രസിഡന്റ് അലിയാർ പുന്നപ്ര, ജനറൽ സെക്രട്ടറി സുദർശനൻ വർണം, സെക്രട്ടറി വിനോദ് അചുംബിത, സെക്രട്ടേറിയറ്റ് അംഗം ജോയ് സാക്സ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. സവാക്കിന്റെ സ്നേഹോപഹാരം മന്ത്രി സജി ചെറിയാന് അലിയാർ പുന്നപ്ര സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |