SignIn
Kerala Kaumudi Online
Friday, 19 April 2024 7.10 PM IST

കിറ്റിൽ കുടുങ്ങി കുടുംബശ്രീ

kit

ആലപ്പുഴ: കുടുംബശ്രീ സി.ഡി.എസ് ഗ്രൂപ്പുകളുടെ ജില്ലാതല ഓണച്ചന്തയിൽ നിന്ന് കിറ്റ് വാങ്ങാത്ത ഗ്രൂപ്പുകൾക്ക് ലോൺ ഓഡിറ്റിംഗ് സമയത്ത് പിടിവീഴുമെന്ന് ഭീഷണി. കിറ്റ് വാങ്ങുന്ന ഗ്രൂപ്പുകളുടെ പേരുകൾ കൃത്യമായി കുറിക്കുന്നുണ്ടെന്നും കിറ്റ് വാങ്ങാത്തവരെ കണ്ടെത്തുമെന്നുമാണ് കുടുംബശ്രീ ഗ്രൂപ്പുകളുടെ വാട്സ് ആപ്പിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിൽ പറയുന്നത്. ഒരു ഗ്രൂപ്പിൽ നിന്ന് ഒരാളെങ്കിലും കിറ്റ് വാങ്ങിയിരിക്കണമെന്നാണ് നിർബന്ധന. എന്നാൽ നൂറുരൂപയുടെ കിറ്റ് വാങ്ങുന്നതിന് ഓട്ടോറിക്ഷാ കൂലിയും മുടക്കി സി.ഡി.എസ് ജില്ലാ ഓഫീസ് വരെ പോകാൻ പല സ്ത്രീകളും ബുദ്ധിമുട്ടി. നൂറു രൂപയുടെ പലചരക്ക് കിറ്റും നൂറു രൂപയുടെ പച്ചക്കറി കിറ്റുമാണ് ഓണച്ചന്തയിൽ വിൽപ്പനയ്ക്കുണ്ടായിരുന്നത്. സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ഭാവിയിൽ വായ്പ ലഭിക്കാൻ പ്രയാസം നേരിടുമെന്ന് ഭയന്ന് പലരും കിറ്റ് വാങ്ങുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.