കായംകുളം: കൊവിഡ് പ്രതിരോധ സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി കായംകുളം നഗരസഭയിൽ ഇന്ന് മൂന്ന് കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ 9:30 മുതൽ രാത്രി 12 മണി വരെ നടക്കുന്ന ക്യാമ്പിൽ കോവിഷീൽഡ് വാക്സിൻ ആണ് നൽകുന്നത്. 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഫസ്റ്റ് ഡോസ് വാക്സിനും ഫസ്റ്റ് ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവർക്ക് സെക്കൻഡ് ഡോസ് വാക്സിനും ലഭിക്കും. വാർഡ് ഒന്നുമുതൽ 14 വരെയും വാർഡ് 37 മുതൽ 44 വരെയുള്ള കായംകുളം ഒയാസിസ് കൺവെൻഷൻ സെന്ററിലും 15 മുതൽ 36 വരെയുള്ള വാർഡുകൾക്ക് ടൗൺ ഹാളിലും എസ്. എൻ.ഡി.പി ഹാളിലുമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കായംകുളം നിവാസികൾക്ക് രാത്രി 12 മണി വരെയുള്ള ഏതു സമയത്തും ക്യാമ്പിലെത്തി വാക്സിൻ സ്വീകരിക്കാൻ വേണ്ട സൗകര്യങ്ങൾ മൂന്ന് ക്യാമ്പിലും ഏർപ്പെടുത്തിയതായി നഗരസഭ ചേർപേഴ്സൺ പി ശശികല അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |