ചേർത്തല: ഓരോ വീട്ടിലും ഓണത്തിന് ഒരുമുറം പച്ചക്കറി വിളവെടുത്ത് കഞ്ഞിക്കുഴിയിലെ ഹരിത സമൃദ്ധി കർഷക കൂട്ടായ്മ. വിരമിച്ച സർക്കാർ ജീവനക്കാർ, ഡ്രൈവർമാർ, കയർ തൊഴിലാളികൾ, ബിസിനസുകാർ എന്നിവർ ചേർന്ന പതിനാറംഗ കർഷക കൂട്ടായ്മയിലെ അംഗങ്ങളാണ് കൃഷി ചെയ്തത്. വിളവെടുത്ത് ഉത്രാട ദിനത്തിൽ സംഘം ഒത്തുകൂടി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രജനി രവിപാലൻ മുഖ്യാതിഥിയായി. സി.കെ. നടേശൻ പ്രസിഡന്റും ആന്റണി സെക്രട്ടറിയുമായ ഭരണസമിതി ആഴ്ചയിൽ ഒരു ദിവസം യോഗം ചേർന്നാണ് കൃഷികാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്. പാടശേഖരങ്ങൾ പാട്ടത്തിനെടുത്ത് നെല്ലും കൃഷി ചെയ്യുന്നുണ്ട്. ഓരോ അംഗങ്ങളുടെയും വീട്ടുമുറ്റമാണ് കൃഷിയിടമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |