SignIn
Kerala Kaumudi Online
Friday, 19 April 2024 10.38 AM IST

കൊവിഡ് : രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, ഇന്നലെ 781 പേർ

vaccine

ആലപ്പുഴ: ഓണത്തിരക്ക് കഴിഞ്ഞതോടെ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഓരോദിവസവും കൂടുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ,നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ബക്രീദ് ആഘോഷത്തിന് ശേഷവും കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ വർദ്ധിച്ചെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ രോഗവ്യാപനം കുറഞ്ഞിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തെ ടി.പി.ആർ പത്തു മുതൽ 17വരെ ശതമാനം വരെയാണ്.

ജില്ലയിൽ ഇന്നലെ 781 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8351 ആയി. 15.33 ശതമാനമണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 768 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 1044 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 240860 പേർ രോഗമുക്തരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.