SignIn
Kerala Kaumudi Online
Thursday, 25 April 2024 8.49 PM IST

ഉണർവോടെ ഉത്തരവാദിത്ത ടൂറിസം

tt

 ഫാം ടൂറിസം, ഹോം സ്റ്റെഡ് ഫാമിംഗിനായി പദ്ധതി

ആലപ്പുഴ: സംസ്ഥാനത്ത് ഫാം ടൂറിസവും ഹോം സ്റ്റെഡ് ഫാമിംഗും പ്രോത്സാഹിപ്പിക്കാൻ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രത്യേകം പദ്ധതി തയ്യാറാക്കുന്നു. കൊവിഡാനന്തര ടൂറിസത്തിൽ അനുഭവവേദ്യ ടൂറിസത്തിന് (എക്സ്പീരിയൻഷ്യൽ ടൂറിസം) മുഖ്യ പങ്കുണ്ടാകുമെന്നും അതിൽതന്നെ പ്രധാന മേഖല കൃഷിയുമായി ബന്ധപ്പെട്ട വിനോദസഞ്ചാരമായിരിക്കുമെന്നുമുള്ള സാദ്ധ്യത പരിഗണിച്ചാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.

ഫാം ടൂറിസം ഒരേസമയം ടൂറിസ്റ്റുകൾക്ക് ആസ്വാദ്യകരവും കർഷകർക്ക് വരുമാനദായകവുമാകും. പദ്ധതിയുടെ ഒന്നാം ഘട്ടം 2023 മാർച്ച് 31ന് മുമ്പ് കുറഞ്ഞത് 500 ഫാം ടൂറിസം യൂണിറ്റുകളും 5000 ഹോം സ്റ്റെഡ് ഫാം യൂണിറ്റുകളും സജ്ജമാക്കി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവയുടെ ഉത്പന്നങ്ങളുടെ വിപണനസാദ്ധ്യത ഒരുക്കുന്നതിനൊപ്പം ടൂർ പാക്കേജുകളുടെ ഭാഗവുമാക്കും. നിലവിൽ ഒരു ബാച്ചിന്റെ പരിശീലനം പൂർത്തിയായി. അടുത്ത ബാച്ചിനുള്ള പരിശീലനം സെപ്തംബറിൽ നടക്കും.

തദ്ദേശ സ്ഥാപനങ്ങളിൽ ടൂറിസം ഡെസ്റ്റിനേഷൻ

ടൂറിസം പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ഡെസ്റ്റിനേഷനെങ്കിലും ഉണ്ടാകണമെന്നാണ് ടൂറിസം മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ തദ്ദേശസ്ഥാപന പരിധിയിലും പ്രാദേശിക ജനപങ്കാളിത്തത്തോടെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള പരിശീലനം നൽകിവരുന്നു. താൽപര്യമുള്ള ജനപ്രതിനിധികൾക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സൈറ്റിൽ 31നകം പേര് രജിസ്റ്റർ ചെയ്യാം.

പ്രധാന ലക്ഷ്യങ്ങൾ

1. ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ഒരു ഫാം ടൂറിസം യൂണിറ്റും 50 ഹോം സ്റ്റെഡ് ഫാമുകളും

2. ഗ്രാമങ്ങളെ താമസിക്കാനും ആസ്വദിക്കാനും കഴിയുന്ന കേന്ദ്രങ്ങളാക്കുക

3. ടൂറിസം വരുമാനത്തിന്റെ നല്ലൊരു പങ്ക് പ്രദേശവാസികൾക്ക് ലഭ്യമാക്കുക

4. പ്രദേശത്തിന്റെ കലാ - സാംസ്കാരിക പൈതൃകം സംരക്ഷിക്കുക

5. പ്രാദേശിക സംസ്കാരം നിലനിറുത്തി ടൂറിസം മുന്നോട്ട് കൊണ്ടുപോവുക
6. പരിസ്ഥിതി ആഘാതങ്ങൾ ലഘൂകരിക്കുക

പരിശീലനം

ഫാം ടൂറിസത്തിലും ഹോം സ്റ്റെഡ് ഫാമിംഗിലും പരിശീലനത്തിന് താൽപര്യമുള്ളവർ 31നകം ഉത്തരവാദിത്ത ടൂറിസം മിഷന്റെ വെബ്സൈറ്റിൽ (https://www.keralatourism.org/responsible-tourism/) പേര് രജിസ്റ്റർ ചെയ്യണം.

ഫോൺ: 7907467701

''

കൊവിഡാനന്തര കാലത്ത് വിനോദ സഞ്ചാര മേഖലയിൽ ഏറ്റവും വലിയ പ്രതീക്ഷയാണ് ഫാം ടൂറിസവും ഹോം സ്റ്റെഡ് ഫാമിംഗും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇവ മികച്ച രീതിയിൽ നടപ്പാക്കാൻ സാധിക്കും.

ഉത്തരവാദിത്ത ടൂറിസം മിഷൻ അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.