ആലപ്പുഴ: സംസ്ഥാനത്തെ സ്വകാര്യ - എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക - അനദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന് അംബേദ്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫാറം (എ.പി.ഡി.എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ഷാജു.വി. ജോസഫ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ബന്ധപ്പെട്ട സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉന്നയിക്കുകയും സെക്രട്ടേറിയറ്റിന് മുന്നിൽ നിൽപ്പ് സമരവും നടത്തിയിരുന്നു. വകുപ്പ് മന്ത്രി നിയമസഭയിൽ നടത്തിയ പ്രഖ്യാപനം നടപ്പാക്കിയാൽ സംവരണ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും സർക്കാർ ഇച്ഛാശക്തിയോടെ എതിർപ്പുകൾ മറികടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ വൈസ് ചെയർമാൻ ഡോ. ഷിബു ജയരാജ്, ട്രഷറർ അഡ്വ. സി.ജെ. ജോസ്, ഗണേഷ് പുറക്കാട്, ലതാ കായംകുളം എന്നിവരും പങ്കെടുത്തു.
പ്രതിവർഷ ശമ്പള ഇനത്തിൽ സർക്കാർ ചെലവ്: 12,000 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |