ചേർത്തല: സാധുജന പരിപാലന സംഘം (എസ്.ജെ.പി.എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 158ാമത് ജന്മദിനം നാളെ ആഘോഷിക്കും. രാവിലെ 10ന് ചേർത്തല ചക്കരകുളം മഠത്തിൽ പറമ്പിൽ കാഞ്ചനവല്ലിയുടെ വസതിയിൽ മന്ത്റി പി. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവൻ അദ്ധ്യക്ഷനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി കെ. സുരേഷ്കുമാർ സ്വാഗതം പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |