തുറവൂർ: സംസ്ഥാനത്ത് സംയോജിത കൃഷി നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ്. കൃഷി, ക്ഷീര വികസനം, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളെ സംയോജിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടണക്കാട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി പി. തിലോത്തമന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. സംഘത്തിൽ ക്ഷീര വികസന വകുപ്പിന്റെ ധന സഹായത്തോടെ സ്ഥാപിച്ച ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സംഘത്തിലെ മികച്ച ക്ഷീരകർഷകരെ ദലീമ ജോജോ എം.എൽ.എ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |