അമ്പലപ്പുഴ: തെരുവ് മക്കളുടെ അഭയ കേന്ദ്രമായ പുന്നപ്ര ശാന്തി ഭവൻ പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി മത സൗഹാർദ്ദ സദസ് സംഘടിപ്പിച്ചു. പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി പള്ളി വികാരി ഫാ. എഡ്വേർഡ് പുത്തൻ പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബ്രദർ മാത്യു ആൽബിൻ അദ്ധ്യക്ഷനായി. അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖലാ ജമാത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ. സലിം, അറവുകാട് ക്ഷേത്രയോഗം സെക്രട്ടറി പി.ടി. സുമിത്രൻ, പൊതുപ്രവർത്തകരായ കമാൽ.എം. മാക്കിയിൽ, പി.എ. കുഞ്ഞുമോൻ, അപ്പച്ചൻ കൈനകരി, ഫ്രാൻസീസ് ആന്റണി, ജോൺസൺ, പയസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |