ചേർത്തല: മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. വള്ളത്തിനും എൻജിനും വലയ്ക്കും കേടുപാടുകൾ സംഭവിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 19-ാം വാർഡ് തുരുത്തേൽ ടി.എസ്. സേവ്യർ (33), തുരുത്തേൽ ജോസ് (36), കുരിശിങ്കൽ ജോസെ (62), കുരിശിങ്കൽ സുനിൽ (38), തയ്യിൽ സാബു (49), മൂപ്പശേരിയിൽ ലിബിൻ (33) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് തിങ്കളാഴ്ച രാവിലെ 7 ഓടൊയിരുന്നു അപകടം. പരിക്കേറ്റ സേവ്യറിന്റെ കാലിന് ഒടിവുണ്ട്. ജോസും ജോസെയും തിരയിൽപ്പെട്ട് വള്ളത്തിനടിയിൽ പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്നവർ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. പരിക്കേറ്റ തുരുത്തേൽ സേവ്യറിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. അർത്തുങ്കൽ കോസ്റ്റൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |