SignIn
Kerala Kaumudi Online
Saturday, 20 April 2024 3.02 AM IST

കൊവിഡ് പ്രതിരോധം ശക്തമാക്കാൻ പ്രത്യേക സംഘം

kko

ആലപ്പുഴ: കൊവിഡി​നെ പ്രതിരോധി​ക്കാൻ പുതി​യ മാർഗനി​ർദ്ദേശങ്ങൾ തയ്യാറാക്കാൻ അഞ്ചംഗ ഉദ്യോഗസ്ഥസംഘത്തെ ചുമതലപ്പെടുത്തി​.

ജില്ലാ കളക്ടർ എ. അലക്‌സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലാ വികസന കമ്മീഷണർ കെ.എസ്. അഞ്ജു, പഞ്ചായത്ത് ഉപഡയറക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് പോൾ ജോസഫ്, ഡോ. ഹരി, ഡോ. ജിതിൻ, മാസ് മീഡിയ ഓഫീസർ പി.എസ്. സുജ എന്നീ ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തി.

വാക്‌സിനേഷൻ പൂർത്തീകരണം, കൊവിഡ് പ്രതിരോധത്തിൽ സമൂഹത്തിന്റെ ഉത്തരവാദിത്തം, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ, നിയന്ത്രിത മേഖലകളിലെ കൂടുതൽ നടപടികൾ, വിവര വിശകലനം എന്നീ മേഖലകൾ കേന്ദ്രീകരിച്ച് മാർഗനിർദ്ദേശങ്ങൾ തയാറാക്കാനാണ് നിർദ്ദേശം. രണ്ട് ദിവസത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങളുടെ കരട് രേഖ തയാറാക്കാനും കളക്ടർ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാനുമാണ് തീരുമാനം.

ബാങ്കുകൾ, കടകൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പുതിയ മാനദണ്ഡങ്ങൾ അനിവാര്യമാണ്. പുതിയ മാർഗനിർദേശങ്ങൾ വിലയിരുത്തി പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുമെന്നും കളക്ടർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.