ആലപ്പുഴ: പ്രകൃതി ദുരന്തങ്ങളിലകപ്പെടുന്നവരെ മാറ്റിപ്പാർപ്പിക്കാനായി കാർത്തികപ്പള്ളി താലൂക്കിലെ ചെറുതനയിൽ നിർമ്മിച്ച അഭയകേന്ദ്രം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. അഡ്വ. എ.എം.ആരിഫ് എം.പി. മുഖ്യാതിഥിയാകും. ലാൻഡ് ആന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ ഡോ. കൗശികൻ പദ്ധതി അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ എ.അലക്സാണ്ടർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശാ സി. എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും. ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ലോക ബാങ്കിന്റെ സഹായത്തോടെ ആറു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ജില്ലയിലെ രണ്ടാമത്തെ ദുരിതാശ്വാസ അഭയകേന്ദ്രമാണിത്. മാരാരിക്കുളത്ത് ദുരിതാശ്വാസ അഭയകേന്ദ്രം ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |