അമ്പലപ്പുഴ: 16കാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രേമം നടിച്ച് ഇരുചക്രവാഹനത്തിൽ കൊണ്ടുപോയി അമ്പലപ്പുഴ റെയിൽവെ സ്റ്റേഷൻ പരിസരത്തെത്തിച്ച് പീഡിപ്പിച്ച പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി കടപറ വീട്ടിൽ മനു എന്നു വിളിക്കുന്ന മനോജിനെ (21) അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ സി.ഐ. എസ്.ദ്വിജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ടോൾസൺ പി.ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, മനീഷ്, സുനിൽ, ജോജി, ദിനു വർഗീസ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |