SignIn
Kerala Kaumudi Online
Thursday, 28 March 2024 7.26 PM IST

അതീവനിയന്ത്രണ മേഖല 354

covid

# ജില്ലയിൽ കർശന നിയന്ത്രണം

ആലപ്പുഴ: ജില്ലയിലെ നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും കൊവിഡ് രോഗികളുടെ എണ്ണം ജനസംഖ്യാനുപാതത്തേക്കാൾ ഏഴിന് മുകളിൽ വരുന്ന പ്രദേശങ്ങൾ അതീവ നിയന്ത്രണ മേഖലയിൽ ഉൾപ്പെടുത്തി.

56 പഞ്ചായത്തുകളിലെ 304 വാർഡുകളും അഞ്ച് നഗരസഭകളിലെ 50 വാർഡുകളും അതീവ നിയന്ത്രണ മേഖലയിലാണ്. 11 വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. പ്രദേശത്തെ വാർഡുതല ജാഗ്രതാ സമിതികൾ അടിയന്തരമായി കൊവിഡ് നിർവ്യാപന നിരീക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

നിയന്ത്രണ മേഖലകളിൽ സെക്ടറൽ മജിസ്ട്രേറ്റ്, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതീവ നിയന്ത്രണ മേഖലകൾ

ഗ്രാമപഞ്ചായത്ത് വാർഡുകൾ- ആര്യാട്-6,8,13, അമ്പലപ്പുഴ തെക്ക് -7,10,13, ആറാട്ടുപുഴ-1,2,3,4,18, അരൂക്കുറ്റി-4,6,10, ഭരണക്കാവ്-1,2,5,6,8,10,11,13,17,20, ബുധനൂർ-1,2,4,14, ചമ്പക്കുളം-12,13, ചേന്നം പള്ളിപ്പുറം-3,6,4,11,13,15,16,17, ചേപ്പാട്-2,3,4,5,13, ചെറിയനാട്-1,2,4, ചെറുതന-4,8, ചിങ്ങോലി-7,12, ചുനക്കര-2,3, ദേവികുളങ്ങര-9,13, എടത്വ-2,6,7,8,15, കടക്കരപ്പള്ളി-6,11, കൈനകരി-6,15, കണ്ടല്ലൂർ-2,3,12,13,14, കഞ്ഞിക്കുഴി-1,2,3,4,5,6,9,10,11,12,13,14,15, കാർത്തികപ്പള്ളി-6,9,10,11,13, കരുവാറ്റ-4,6,8,11,12,14, കാവാലം-3,7,8,12,13, കൃഷ്ണപുരം-4,9,15,16, കുമാരപുരം-9,14, മണ്ണഞ്ചേരി-1,2,3,5,6,7,8,11,12,14,15,18,20,21,22, മാന്നാർ-2,4,5,6,8,10,11,12,13,14,15,16,18, മാരാരിക്കുളം തെക്ക്-1,5,6,11,12,13,17,18,21, മരാരിക്കുളം വടക്ക്-4,7,9,13, മാവേലിക്കര തെക്കേക്കര-1,4,5,6,7,9,10,11,12,13,14,15,17,18, മുഹമ്മ-1,2,4,5,9,10,11,13,14, മുതുകുളം-1,2,3,4,5,7,8,10,11,12,13,14,15, മുട്ടാർ-1,5,7,9,10,11,13, നെടുമുടി-1,2,3,5,8,12,15, നീലംപേരൂർ-1,7,10, നൂറനാട്-1,3,5,7,9,15,17, പാലമേൽ-4,7,8,10,12,17,18, പള്ളിപ്പാട്-1,4,6, പാണാവള്ളി-1,5,9,10,16, പാണ്ടനാട്-1,2,6,7,13, പത്തിയൂർ 1,2,5,7,9,10,11,12,13,14,16,17,19, പെരുമ്പളം-3,4,5,8,9, പുളിങ്കുന്ന്-9,10, പുലിയൂർ-1,2,4,5,9,10,12, പുന്നപ്ര തെക്ക്-8, രാമങ്കരി-5,6,7,8,9, തകഴി-1,13,14, തലവടി-2,5,7, താമരക്കുളം-1,3,4,5,7,10,11,13,15,17, തണ്ണീർമുക്കം-1,4,8,16,17,22, തഴക്കര-1,3,8,14,15, തിരുവൻവണ്ടൂർ-2,3,8,12, തൃക്കുന്നപ്പുഴ-4, തൈക്കാട്ടുശേരി-2,12,13,14, വള്ളികുന്നം-3,14, വെളിയനാട്-7,9,10,11. വെൺമണി-3,6,12,13,15.

നഗരസഭാ വാർഡുകൾ- ആലപ്പുഴ വാടയ്ക്കൽ, ആറാട്ടുവഴി, തിരുവമ്പാടി, കളർകോട്, സിവിൽ സ്റ്റേഷൻ, കൊമ്മാടി, പഴവീട്, കൊറ്റംകുളങ്ങുര, ജില്ലാ കോടതി, അവലൂക്കുന്ന്, ചെങ്ങന്നൂർ ടൗൺ, ഹാച്ചറി, ടെമ്പിൾ വാർഡ്, മലയിൽ വാർഡ്, പാണ്ഡവൻ പാറ, തിട്ടമേൽ, റെയിൽവേ സ്റ്റേഷൻ, വാഴാർ മംഗലം, മൂലപ്പടവ്,​

ചേർത്തല ഇടത്തിൽ, കറുകയിൽ, അംബേദ്കർ, മൂലയിൽ, കുരിക്കച്ചിറ, കുറുപ്പനാട്ട് കര, പോളിടെക്‌നിക്, കാളികുളം, കുറ്റിക്കാട്ട്, ശക്തീശ്വരം, വല്ലയിൽ, പരപ്പേൽ, മുട്ടം ബസാർ, സിവിൽ സ്റ്റേഷൻ, മിനിമാർക്കറ്റ്, ശാസ്താ, പവർഹൗസ്, എക്‌സ്‌റേ. കായംകുളം നെല്ല് ഗവേഷണ കേന്ദ്രം, ചേപ്പള്ളിൽ, ടൗൺ യു.പി.എസ്, പുതിയിടം വടക്ക്,​ മാവേലിക്കര കല്ലുമല, പനച്ചമൂട്, തഴക്കര, പവർഹൗസ്, പോനകം, കൊച്ചിക്കൽ,​ റെയിൽവേ സ്റ്റേഷൻ, കണ്ടിയൂർ സൗത്ത്, മുനിസിപ്പൽ ഓഫീസ്.

നിയന്ത്രണം ഇങ്ങനെ

1. ബാരിക്കേഡ് വച്ച് ഗതാഗതം നിരോധിച്ച് പൊലീസ് നിരീക്ഷണം

2. അവശ്യവസ്തു വിതരണത്തിനും ആശുപത്രി യാത്രകൾക്കും ഇളവ്

3. ഭക്ഷ്യവസ്തുക്കൾ - പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പി.ഡി.എസ്) രാവിലെ ഏഴു മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കാം

4. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല

5. ഒരേ സമയം അഞ്ചിലധികം പേർ കടകളിൽ കയറരുത്

6. നാലിൽ അധികം പേർ കൂട്ടംകൂടരുത്
7. പുറത്തുനിന്ന് അവശ്യവസ്തുക്കൾ വേണ്ടവർ പൊലീസ്/വാർഡുതല റാപ്പിഡ് റെസ്പോൺസ് ടീം എന്നിവരുടെ സേവനം തേടണം

"

ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്ക് പങ്കെടുക്കാം. നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി.

എ. അലക്സാണ്ടർ

ജില്ലാ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.