ആലപ്പുഴ: തൊഴിലാളികളെ കിട്ടാതെ ഇനി സ്ഥലം തരിശിടേണ്ട, തളിരണിയിക്കാൻ കൈക്കോട്ടെടുത്ത് കുടുംബശ്രീ അംഗങ്ങൾ. ജില്ലയിൽ ജെ.എൽ.സി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) കാർഷിക സേനയാണ് കൃഷിക്ക് സജ്ജരായിരിക്കുന്നത്.
എല്ലാത്തരം കാർഷിക വൃത്തികളും ഇവർ ചെയ്തുനൽകും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായും കാർഷിക കർമ്മസേനകൾ രൂപീകരിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ചേർന്നുള്ള പദ്ധതിയാണിത്.
ആദ്യഘട്ടത്തിൽ തൃശൂർ ജില്ലയിൽ കർമ്മസേനകൾ പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് കർമ്മസേനകൾ രൂപീകരിക്കാനുള്ള നടപടിയായിട്ടുണ്ട്. ജോലിയുടെ സ്വഭാവം, പ്രദ്രേശം എന്നിവ കണക്കാക്കിയാണ് കൂലി.
ജില്ലയിൽ
ജെ.എൽ.സി ഗ്രൂപ്പുകൾ: 5,000
ആക്ടീവ് ഗ്രൂപ്പുകൾ: 4,600
ഒരു ഗ്രൂപ്പിൽ: 4-10 പേർ
''
ജെ.എൽ.സിയുടെ പ്രവർത്തനം വിജയകരമാണ്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ തുടങ്ങിയില്ലെങ്കിലും ജെ.എൽ.സിയിലൂടെ കുടുംബശ്രീ അംഗങ്ങൾക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്.
സേവ്യർ, കുടുംബശ്രീ
പ്രോഗ്രാമിംഗ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |