SignIn
Kerala Kaumudi Online
Friday, 19 April 2024 11.29 PM IST

ജനന സർട്ടിഫിക്കറ്റ് നൽകണം

bitrh

ആലപ്പുഴ: ആശുപത്രിയിൽ നിന്ന് പ്രസവ സംബന്ധമായ രജിസ്റ്റർ നഷ്ടപ്പെട്ട സാഹചര്യത്തിൽ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച് 15 ദിവസത്തിനകം ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവായി. ചെന്നിത്തല തൃപ്പെരുന്തുറ സ്വദേശിനി എൽസി രാജൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവായത്. പരാതിക്കാരിയുടെ മകന്റെ ജനനസർട്ടിഫിക്കറ്റ് തിരുത്തിന് നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് കമ്മിഷനെ സമീപിച്ചത്. മകന് വിദേശത്ത് പോകുന്നതിന് വേണ്ടിയാണ് ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ശ്രമിച്ചത്. പ്രളയത്തിൽ രജിസ്റ്റർ നഷ്ടപ്പെട്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.