SignIn
Kerala Kaumudi Online
Thursday, 25 April 2024 8.38 PM IST

സ്മാർട്ടാണ് വില്ലേജ് ഓഫീസുകൾ

smart

ആലപ്പുഴ: പ്രാദേശിക വികസനത്തിന് ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ 93 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് റവന്യു സേവനങ്ങൾ ഡിജിറ്റലാക്കിയത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആദ്യഘട്ടത്തിൽ വില്ലേജുകളുടെ അടിസ്ഥാന വിവരങ്ങൾ, ഭൂമി സംബന്ധിച്ച വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഓഫീസുകളിൽ വെബ്‌സൈറ്റ് ക്രമീകരിച്ചു. പ്രാദേശിക വിവരങ്ങൾ പെട്ടെന്ന് കണ്ടെത്താനും സാക്ഷ്യപ്പെടുത്തിയ ഭൂരേഖകൾ പൊതുജനങ്ങൾക്ക് തടസമില്ലാതെ ലഭിക്കാനുമാണ് റവന്യു ഇ- പോർട്ടൽ സജ്ജീകരിച്ചിട്ടുള്ളത്. കൂടുതൽ പേർക്ക് ഒരേസമയം സേവനം ലഭിക്കും.

ജനങ്ങളുടെ അപേക്ഷകളിൽ ഉദ്യോഗസ്ഥർ സമയബന്ധിതമായി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടോയെന്നറിയാനും സാധിക്കും. പ്രവാസികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പൊതുജനങ്ങൾക്ക് അനായാസം ഉപയോഗിക്കാവുന്ന വിധമാണ് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുള്ളത്.

രേഖകളിലെ പിഴവ് പരിശോധിക്കാം

വില്ലേജ് രജിസ്റ്ററിലെ വിവരങ്ങൾ ഡേറ്റാ എൻട്രി ചെയ്തതിൽ പിഴവുണ്ടോയെന്ന് പരിശോധിച്ച് വേണം പോർട്ടൽ വഴി നികുതി ഒടുക്കാൻ. ഭൂമി വിവരങ്ങൾ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് തണ്ടരപ്പേര്,​ സർവേ നമ്പർ എന്നിവ നൽകിയാൽ വിവരങ്ങൾ ലഭ്യമാകും. വിസ്തീർണം, സർവേ നമ്പർ, ഭൂവുടമയുടെ പേര്, തണ്ടപ്പേര് നമ്പർ എന്നിവ ശരിയാണോയെന്ന് പരിശോധിക്കണം. പിശകുണ്ടെങ്കിൽ പോർട്ടലിൽ നൽകിയിരിക്കുന്ന ഐ.ടി സെൽ നമ്പറിൽ വിളിച്ച് സംശയങ്ങൾ തീർക്കാം. വിവരങ്ങൾ ലഭ്യമല്ലെങ്കിൽ കാരണവും അറിയാം. ഒരു തവണ പേരും ഫോൺ നമ്പരും നൽകി രജിസ്റ്റർ ചെയ്താൽ തുടർന്ന് സേവനങ്ങൾ ലഭ്യമാകും. നികുതിയും ഫീസും ഒടുക്കുന്നതിന് 'ക്വിക്‌പേ' സംവിധാനവും ഒരുക്കിയിട്ടുണ്ട്.



സേവനങ്ങൾ

1. സ്‌കെച്ച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ

2. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ

3. തണ്ടപ്പേര്‍ രജിസ്റ്റർ, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റലൈസേഷൻ പൂർത്തീകരണം

4. നവീകരിച്ച ഇ- പെയ്മെന്റ് പോർട്ടൽ

5. സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ

ഡിജിറ്റലായത്: 93

പോർട്ടൽ: www.revenue.kerala.gov.in

"

ഭൂനികുതി അടയ്ക്കുന്നതിന് മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. റവന്യു തലത്തിൽ എല്ലാ സേവനങ്ങൾക്കും സമ്പൂർണ പോർട്ടൽ ആരംഭിക്കും. ഇതോടെ എല്ലാ ഭൂമി വിവരങ്ങളും പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിൽ പോകാതെ ലഭ്യമാകും.

വില്ലേജ് ഓഫീസ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.